Sun. Dec 22nd, 2024

ന്യൂഡല്‍ഹി:

പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള പിരിമുറുക്കങ്ങള്‍ക്കിടെ ഇറാഖില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില 2 ശതമാനത്തിലധികം ഉയര്‍ന്നു.

ബ്രെന്റ് ക്രൂഡ് ബാരല്‍ 70.27 ഡോളറിലെത്തി. വെള്ളിയാഴ്ചത്തെ നിരക്കില്‍ നിന്ന് 2.4 ശതമാനമാണ് ഉയര്‍ന്നത്. ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.