Sun. Dec 22nd, 2024
ഡല്‍ഹി:

 
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്.

2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.

അതേസമയം, തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam