വാഷിങ്ടണ്‍:
യുഎസ് – ഇറാന്‍ സംഘര്‍ഷം ആഗോള വിപണിയെ സാരമായി ബാധിക്കുന്നു. ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം രേഖപ്പെടുത്തി. ഇതിന് തൊട്ടു പിന്നാലെ ക്രൂഡോയില്‍ വിലയും സ്വര്‍ണവിലയും കുത്തനെ കൂടി. ക്രൂഡോയില്‍ വില ബാരലിന് മൂന്ന് ശതമാനമാണ് വില വര്‍ധിച്ചത്. ഇത് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ എണ്ണ വിലയേയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയോടൊപ്പം ചൈനീസ്, ജപ്പാന്‍ ഓഹരി വിപണിയും നഷ്ടത്തിലാണ്.