Fri. Apr 19th, 2024

“പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുവന്ന ന്യുനപക്ഷങ്ങൾക്ക് നീതിയും അധികാരവും ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്നിരിക്കുന്ന പൌരത്വ ഭേദഗതി നിയമത്തിൽ നിങ്ങളുടെ പിന്തുണ അറിയിക്കുന്നതിനായി 8866288662 എന്ന നമ്പറിൽ മിസ് കോൾ ചെയ്യാൻ രാജ്യത്തെ എല്ലാ ജനങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു.” എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റു ചെയ്തു.

 

ബിജെപിയുടെ ട്വീറ്റിലും അതുതന്നെയാണുള്ളത്. പൌരത്വഭേദഗതി നിയമത്തെ പിന്തുണയ്ക്കാൻ മിസ് കോൾ ചെയ്യേണ്ട നമ്പർ ട്വീറ്റിൽ കൊടുത്തിരിക്കുന്നു.

എന്നാൽ അതേ നമ്പറിൽ വിളിച്ചാൽ സെക്സിയായ പെൺകുട്ടികളോട് സംസാരിക്കാം, നെറ്റ്ഫ്ലിക്സിന്റെ സൌജന്യ ഉപയോക്താവാം, ഒരുപാട് പേരോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്നൊക്കെ കേട്ടാൽ എന്തു തോന്നും? അത്തരം വ്യാജവാർത്തകൾ നൽകി പൌരത്വഭേദഗതി നിയമത്തിന് പിന്തുണയുണ്ടാക്കുകയാണോ ബിജെപിയുടെ ഇപ്പോഴത്തെ പരിപാടി എന്നാലോചിക്കേണ്ടിയിരിക്കുന്നു.

https://twitter.com/MuralikrishnaE1/status/1213385557180469251

മുരളീകൃഷ്ണ എന്ന ട്വിറ്റർ ഉപയോക്താവ് ആറു മാസത്തേക്കുള്ള നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനാണ് ഓഫർ ചെയ്തിരിക്കുന്നത്. 8866288662 എന്ന നമ്പറിലേക്ക് മിസ് കോൾ ചെയ്യൂ, ആറു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സൌജന്യമായി കിട്ടാനുള്ള യൂസർ നേമും പാസ്‌വേഡും കിട്ടും. ആദ്യം വിളിക്കുന്ന ആയിരം പേർക്കാണ് ഈ ഓഫർ എന്നുകൂടെ പറഞ്ഞിട്ടുണ്ട്.

നെറ്റ്ഫ്ലിക്സ് ഇന്ത്യ ഉടൻ തന്നെ മറുപടിയുമായി എത്തിയിട്ടുണ്ട്.

ഒരു മിസ് കോൾ ക്യാമ്പെയിനിനെ ഒരിക്കലും വിശ്വസിക്കരുത് എന്നാണ് പ്രമുഖ ബോളിവുഡ് നടി സ്വര ഭാസ്കർ ട്വീറ്റു ചെയ്തിരിക്കുന്നത്. അങ്ങനെ പല വിചിത്ര ഓഫറുകളും വെച്ചു നീട്ടിയിരിക്കുന്നവരുടെ ട്വീറ്റുകളും സ്വര ഭാസ്കർ തന്റെ ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

ബിജെപിയുടെ തന്ത്രമാണോ വ്യാജ ട്വീറ്റുകളാണോ എന്നറിയാത്ത ചിലത് ചില ട്വിറ്റർ ഉപയോക്താക്കൾ പങ്കുവെച്ചിട്ടുണ്ട്.

ഇത്തരമൊരു (വ്യാജ) ക്യാമ്പെയിനെക്കുറിച്ച് ഒരു ഫേസ്ബുക്ക് ഉപയോക്താവ് ബനോജ്യോത്സ്ന ലാഹിരി തന്റെ ഫേസ് ബുക്കിൽ പങ്കുവെച്ചത്:-

https://www.facebook.com/885370392/posts/10163370900700393/?d=n

ചില ഓഫറുകൾ നോക്കൂ:-