Mon. Jul 7th, 2025
ചെന്നെെ:

 
വന്‍ താരനിരയെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മന്‍റെ കഥയാണ് ചിത്രം പറയുന്നത്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രമൊരുങ്ങുന്നത്.

വിക്രം, ജയംരവി, ഐശ്വര്യ റായ്, നയന്‍താര, അനുഷ്‌ക ഷെട്ടി, റാഷി ഖന്ന തുടങ്ങി വന്‍ താരനിരയെയാണ് മണിരത്നം ചിത്രത്തില്‍ അണിനിരത്തുന്നത്.

By Binsha Das

Digital Journalist at Woke Malayalam