Fri. Jan 10th, 2025
മുംബൈ:

മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി. വകുപ്പ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്ന് ശിവസേന മന്ത്രി അബ്ദുല്‍ സത്താര്‍ രാജിവെച്ചു. കഴിഞ്ഞ മാസം 30 നാണ് സഖ്യസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇതുവരെയും മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതം വെച്ചു നല്‍കിയിട്ടില്ല. ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ വികസനത്തില്‍ 35പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. കോണ്‍ഗ്രസിലും എന്‍സിപിയിലും സമാന സാഹചര്യങ്ങള്‍ ഉടലെടുക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.