Fri. Apr 25th, 2025
സിഡ്നി:

 
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ന്യൂ സൗത്ത് വെയില്‍സില്‍ പടര്‍ന്ന കാട്ടുതീയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 13 മുതല്‍ 16 വരെ നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ച, വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പ്രഭാഷണ പരിപാടി എന്നിവയായിരുന്നു മോറിസന്റെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ടകള്‍.