Wed. Jan 22nd, 2025

തിരുനന്തപുരം:

കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം നല്‍കാന്‍ അധികമായി പത്തുകോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍. ഇതോടെ ഈ മാസം സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ സഹായം 25 കോടി രൂപയായി.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആയിരം പുതിയ ബസ് വാങ്ങാന്‍ തീരുമാനിച്ചതോടെ വാടക ബസുകളുടെ ടെന്‍ഡര്‍ റദ്ദാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റെക്കോര്‍ഡ് കലക്ഷന്‍ കിട്ടിയെങ്കിലും സര്‍ക്കാര്‍ കനിയാതെ കെ.എസ്.ആര്‍.ടി.സിക്ക് ഇത്തവണയും ശമ്പളം കൊടുക്കാനാവില്ല. ആവശ്യപ്പെട്ട 35 കോടിയില്‍ 25 കോടിയാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത്.