Fri. Nov 22nd, 2024
ബാഗ്ദാദ്:

 
ബാഗ്ദാദ് വിമാനത്താവളത്തിലേക്കുള്ള റോഡില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ രഹസ്യ സേനാ തലവന്‍ ജനറല്‍ കാസിം സുലൈമാനി കൊല്ലപ്പെട്ടു.

ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ബാഗ്ദാദ് വിമാനത്താവളം ലക്ഷ്യമാക്കി യുഎസ് വ്യോമാക്രമണം നടത്തിയത്. ആക്രമണം ട്രംപിന്റെ നേരിട്ടുള്ള ഉത്തരവോടെയെന്ന് പെന്റഗണ്‍ അറിയിച്ചു.

ഇറാഖിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഒരുക്കം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് വ്യക്തമാക്കി.

ഇ​റാ​ൻ അ​നു​കൂ​ല പോ​രാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ട്​ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ബ​ഗ്​​ദാ​ദി​ലെ യു.എ​സ്​ എം​ബ​സി​ നൂ​റു​ക​ണ​ക്കി​ന്​ പ്ര​ക്ഷോ​ഭ​ക​ർ കഴിഞ്ഞദിവസം ആ​ക്ര​മി​ച്ചിരുന്നു.

വ്യോമാക്രമണം നടത്തിയതിന് പിന്നാലെ യുഎസ് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പതാകയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസ് ഉള്‍പ്പടെ ആറു പേര്‍ കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വ്യോമാക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു. നാല് ശതമാനമാണ് വര്‍ദ്ധനവുണ്ടായത്.

യുഎസ് ആക്രമണത്തിനെതിരെ രൂക്ഷമായാണ് ഇറാന്‍ പ്രതികരിച്ചത്. സുലൈമാനിയെ വധിച്ചതിലൂടെ അമേരിക്ക രാജ്യാന്തര ഭീകരവാദമാണ് നടത്തിയത്, ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് ശരീഫ് ട്വിറ്ററില്‍ കുറിച്ചു.

ഇതോടെ അമേരിക്ക-ഇറാന്‍-ഇറാഖ് ബന്ധം കൂടുതല്‍ വഷളാകാന്‍ സാധ്യതയേറി.

യു എസ്​ വ്യോമാക്രമണത്തിൽ ഇറാൻ കമാൻഡർ കൊല്ലപ്പെട്ടതിനെ തുടർന്ന്​ ഇന്ത്യൻ ഓഹരി വിപണിയിലും ഇടിവ്​.

ഓയിൽ റിഫൈനറി, റീടെയിൽ, ടെലികോം തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ്​ ഇടിഞ്ഞത്​.

റിലയൻസ്​ ഇൻഡസ്​ട്രീസ്​ 0.7 ശതമാനം നഷ്​ടം രേഖപ്പെടുത്തി. ഒഎൻജിസി, ഗെയിൽ തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടെ ഓഹരികൾ 2.4 ശതമാനം ഇടിഞ്ഞു. വിവിധ വിമാന കമ്പനികളുടെ ഓഹരികളും താഴ്​ന്നിട്ടുണ്ട്​.