Fri. Apr 19th, 2024
ന്യൂഡൽഹി:

 

ഗ്രാമീണ പ്രദേശങ്ങളിലെ കുളങ്ങളും മറ്റു പ്രകൃതി വിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടു നല്‍കാന്‍ സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹിയിലെ സൈനി വില്ലേജിലെ കുളം നൊയ്ഡ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റിന് വിട്ടു നല്‍കുന്നതിനെതിരെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ ജിതേന്ദ്ര സിംഗ് നല്‍കിയ ഹർജിലാണ് കോടതിയുടെ ഉത്തരവ്.

ഇത്തരം പ്രകൃതി സമ്പത്തുകളുടെ പൂര്‍ണാധികാരം ഗ്രാമത്തിലുള്ളവർക്കാണ്. രാജ്യത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിഭവങ്ങൾ സംരക്ഷിക്കുകയാണ് വേണ്ടതെന്നും കോടതി വിലയിരുത്തി. ഗ്രാമനിവാസികളുടെ ജീവിതത്തിലെ അവിഭാജ്യ ഘടമാണ് ഇത്തരം പൊതു വിഭവങ്ങളെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, സൂര്യകാന്ത്, എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഗ്രാമങ്ങളിലെ കുളങ്ങള്‍ നികത്തി പകരം വെള്ളം നല്‍കാനുള്ള സൗകര്യം നല്‍കുന്നത് അശാസ്ത്രീയമായ പ്രകൃതി സംരക്ഷണമാണ്.
ഇത്തരം പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ പേപ്പറുകളില്‍ മാത്രം ഒതുങ്ങരുതെന്നും കോടതി അഭിപ്രയപ്പെട്ടു.