Fri. Apr 19th, 2024
ന്യൂഡൽഹി:

 
മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന മുസ്‌ലീങ്ങളെ ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധര്‍ രംഗത്തെത്തി. ഈ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ മാത്രമാണു പൗരത്വത്തിനു പരിഗണിക്കുകയെന്നും ദേവ്ധര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് നിന്ന് അനധികൃതമായി ഇന്ത്യയിലേക്കു വരുന്ന മുസ്ലീങ്ങൾക്ക്  പൗരത്വം വാഗ്ദാനം ചെയ്തിട്ടില്ല. ഭൂരിപക്ഷ ജനസംഖ്യയെ മുസ്ലീങ്ങളെ നോക്കേണ്ടത് ആ മൂന്നു രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണെന്നും ദേവ്ധര്‍ പറഞ്ഞു. ഇന്ത്യയെ ‘ധര്‍മശാല’യാക്കാന്‍ ബിജെപി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശത്തിനു തിരി കൊളുത്തിയിരിക്കുന്നത്. അനന്തപുരിയിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സുനില്‍ ദേവ്ധര്‍ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പൊതുമുതല്‍ നശിപ്പിച്ചവരുടെ അടുത്തുനിന്നു തന്നെ പണം ഈടാക്കാനുള്ള ആദിത്യനാഥിന്റെ തീരുമാനത്തിനു പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ രാജ്യത്ത് ആദ്യമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് കേരളാ നിയമസഭയിൽ പ്രമേയം പാസാക്കി. ഈ മാതൃക തമിഴ്‌നാട്ടിലും നടപ്പിലാക്കണമെന്നു ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു