Wed. Jan 22nd, 2025

ന്യൂ ഡല്‍ഹി:

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പ്രതിഷേധിക്കുന്നവരോടുള്ള  ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.

എനിക്ക് സുരക്ഷയുടെ ആവശ്യമില്ല. അതിൽ കാര്യവുമില്ല. നാം സംസാരിക്കുന്നത് സാധാരണക്കാരന്റെ സുരക്ഷയെ കുറിച്ചാണ്. ഇതിനോടകം ആയിരക്കണക്കിനാളുകളെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിരിക്കുന്നത്. ആദിത്യനാഥിന്റെ പോലീസ് അധാര്‍മിക പ്രവര്‍ത്തികള്‍ തുടരുകയാണെന്നും പ്രിയങ്ക തുറന്നടിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തന്റെ സര്‍ക്കാര്‍ പ്രതികാരം ചെയ്യുമെന്ന ആദിത്യനാഥിന്റെ പ്രസ്താവനയെ പരാമര്‍ശത്തിനെതിരെയാണ്  പ്രിയങ്ക രംഗത്തെത്തിയത്.