Wed. Dec 18th, 2024
ഗുവാഹത്തി:

 
പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെത്തിയാല്‍ ജനരോഷമായിരിക്കും സ്വീകരിക്കുകയെന്ന് ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍. ജനുവരി പത്താം തീയ്യതി ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന, രാജ്യത്തെ രണ്ടാമത്തെ വലിയ കായിക പരിപാടിയായ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ആസാമിലെത്തും. ഈ സാഹചര്യത്തിലാണ് ആസുവിന്റെ മുന്നറിയിപ്പ്. 

ജനുവരി അ‍ഞ്ചിന് ആരംഭിക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-ട്വന്റി മാച്ചിനു വേണ്ടിയും കാത്തിരിക്കുന്നു എന്നാണ് ആസുവിന്റെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനു പിന്നാലെയുണ്ടായ സംഘര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് മോദി ആസാം സന്ദര്‍ശനം നടത്തുന്നത്.

By Binsha Das

Digital Journalist at Woke Malayalam