Sat. Jan 18th, 2025

കോഴിക്കോട്:

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു ദളിത് നേതാവും, അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തി.
നികുതിപ്പണം കൊണ്ട് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ ഉണ്ടാക്കി പൗരത്വ നിയമത്തെപ്പറ്റി ചര്‍ച്ചയാവാമെന്ന് പറഞ്ഞ് പരിഹസിക്കരുതെന്ന് മേവാനി പറഞ്ഞു.ഗവര്‍ണര്‍ പദവി രാജി വെച്ച് ആര്‍എസ്എസിന്റെ വക്താവിന്റെ
പണി എടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് പ്രസ്സ്ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി.

ഗവര്‍ണര്‍ പദവിക്ക് ചേരാത്ത കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പൗരത്വ പ്രക്ഷോഭ പരിപാടികളിൽ  പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.