25 C
Kochi
Thursday, September 23, 2021
Home Tags Arif Muhammad Khan

Tag: Arif Muhammad Khan

Arif Mohammad Khan

ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കും

തിരുവനന്തപുരം:ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണ അനുമതി കാര്യത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. രണ്ട് മന്ത്രിമാര്‍ക്കെതിരെ കൂടി അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ഇന്നലെയാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്.മന്ത്രിമാരായിരിക്കുന്ന സമയത്ത്...

കേരള-കർണ്ണാടക അതിർത്തി അടച്ചതില്‍ വിമർശനവുമായി കേരള ഗവർണർ 

തിരുവനന്തപുരം:  കേരളത്തെ പ്രതിസന്ധിയിലാക്കും വിധം കർണ്ണാടകത്തിന്റെ അതിർത്തി അടച്ചത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണ്ണാടക സർക്കാരിന്റെ ഈ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വായിക്കാം, പക്ഷേ വിയോജിപ്പ് മാറില്ലെന്ന് ഗവര്‍ണര്‍; അന്തര്‍ധാര വ്യക്തമായെന്ന് പ്രതിപക്ഷം 

തിരുവനന്തപുരം:   നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള ഭാഗങ്ങളും വായിക്കാന്‍ തയ്യാറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മുന്‍ നിലപാട് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, നിയമത്തെ വിമർശിക്കുന്നതിലുള്ള വിയോജിപ്പ് നിലനിൽക്കുമെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.വിയോജിപ്പുള്ള ഭാഗങ്ങൾ ഗവർണർമാർ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുൻകൂട്ടി...

മാര്‍ക്ക്ദാന വിവാദം; ഗവര്‍ണര്‍ ഇന്ന് എംജി സര്‍വ്വകലാശാല സന്ദര്‍ശിക്കും

തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എംജി സര്‍വ്വകലാശാല സന്ദര്‍ശിക്കും. വിസി, പിവിസി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സര്‍വകലാശാലയില്‍ ഒരുക്കിയിട്ടുള്ളത്. നാനോ സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയെന്നാണ് ഗര്‍വണറുടെ സന്ദര്‍ശത്തെ...

ആരിഫ് ഖാൻ ഗവര്‍ണര്‍ പദവി രാജി വെച്ച് ആര്‍എസ്എസിന്റെ വക്താവാകുന്നതാണ് നല്ലത്; ജിഗ്നേഷ് മേവാനി 

കോഴിക്കോട്:കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു ദളിത് നേതാവും, അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തി. നികുതിപ്പണം കൊണ്ട് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ ഉണ്ടാക്കി പൗരത്വ നിയമത്തെപ്പറ്റി ചര്‍ച്ചയാവാമെന്ന് പറഞ്ഞ് പരിഹസിക്കരുതെന്ന് മേവാനി പറഞ്ഞു.ഗവര്‍ണര്‍ പദവി രാജി വെച്ച് ആര്‍എസ്എസിന്റെ വക്താവിന്റെ പണി എടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് പ്രസ്സ്ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി.ഗവര്‍ണര്‍ പദവിക്ക്...

ഗവര്‍ണര്‍ കേരളത്തെ അറിയണം!

#ദിനസരികള്‍ 985 ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ള ഒരു ചരിത്രകാരന്‍ ഇരിക്കുന്ന വേദിയില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ട് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏതു മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിച്ചു പോകുന്നതെന്നാണ് കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ എനിക്കു തോന്നിയത്.കാരണം അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തപ്പെട്ട...

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി; പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കണ്ണൂര്‍: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയിലെത്തിയ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയാണ് യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിലപാടെടുത്തതിനു പിന്നാലെ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണരെ...