കൊല്‍ക്കത്ത:
ദേശീയ പൗരത്വ നിയമത്തിനെതിരെ നടന്ന സമരത്തിൽ റെയില്‍വേക്ക് 80 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. പ്രക്ഷോഭത്തിനിടക്ക് തീവെയ്പ്പിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
ഇതില്‍ ഈസിറ്റേണ്‍ റെയില്‍വേയ്ക്ക് 70 കോടിയും, നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയ്ക്ക് 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായന്നാണ് ബോർഡ് ചെയർമാൻ വിനോദ് കുമാര്‍ യാദവ് പിടിഐ യോട് പറഞ്ഞത്. പൊതുമുതൽ നശിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധക്കാരില്‍ നിന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് ആദിത്യനാഥ് സർക്കാർ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് റയിൽവേയുടെ ഈ നടപടി.
പൗരത്വഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കടുത്ത നടപടികളെ ന്യായീകരിച്ച് ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. “അക്രമകാരിയായ ഓരോ പ്രതിഷേധക്കാരും ഇനി കരയും, കാരണം ഉത്തര്‍പ്രദേശില്‍ ഒരു യോഗി സര്‍ക്കാരുണ്ട്, ” എന്നായിരുന്നു ആദിത്യനാഥ് ട്വീറ്റ് ചെയ്തത്.