അടുക്കളയിൽ സ്ത്രീകളെ തളച്ചിട്ട കാലം അവസാനിച്ചു. അരങ്ങത്തേക്ക് വന്ന സ്ത്രീകൾ ഒരു രാജ്യത്തിന്റെ ചാലക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.
നൂറ്റാണ്ടുകളായി കെട്ടിയിട്ട ചങ്ങലകൾ തകർത്തെറിഞ്ഞുകൊണ്ട് തങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി ലോകത്തിന്റെ പലഭാഗങ്ങളിലും സ്ത്രീകൾ ഇന്ന് തെരുവിൽ ഭരണകൂടത്തോട് ഏറ്റുമുട്ടുകയാണ്.
സമരമുഖങ്ങളിൽ പോരാടിക്കൊണ്ടിരിക്കുകയും സമരത്തിന്റെ തന്നെ മുഖചിത്രമാവുകയും ചെയ്ത 36 സ്ത്രീകളുടെ ചിത്രങ്ങൾ നോക്കാം
1. ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു.
2. ചിലിയിലെ ജനാധിപത്യ പ്രക്ഷോഭത്തിൽ ഒരു ചെറിയ വിദ്യാർത്ഥിനിയുടെ കണ്ണുകളും അടിച്ചമർത്താൻ എത്തിയ പോലീസുകാരന്റെ കണ്ണുകളും പരസ്പരം തുറിച്ചു നോക്കുമ്പോൾ.
3. അന്താരാഷ്ട്ര വനിതാ ദിനത്തിലുണ്ടായ റാലിയെ ഇസ്രായേൽ പട്ടാളം ആക്രമിച്ചതിൽ പ്രതിഷേധിച്ച് സൈന്യത്തെ ചവണ ഉപയോഗിച്ച് കല്ലെറിയുന്ന പാലസ്തീൻ യുവതി.
4. തങ്ങളുടെ ജന്മനാട് വിട്ടുതരിക എന്നുന്നയിച്ചു കൊണ്ടു പലസ്തീനികൾ നടത്തുന്ന പ്രക്ഷോഭത്തിൽ ഇസ്രയേലി സൈന്യത്തെ കല്ലെറിയുന്ന മുഖം മറച്ച പാലസ്തീൻ യുവതി.
5. മികച്ച ഭാവിക്കായി ബ്രസീലിൽ സമരം ചെയ്യുന്ന ഗർഭിണിയായ യുവതി.
6. അമേരിക്കയിലെ ലൂസിയാനായിൽ ആൾട്ടൻ സ്റ്റെർലിംഗിനെ വെടിവച്ചുകൊന്നതിൽ പ്രതിഷേധിക്കുന്ന യുവതിയെ ബാറ്റൺ റൂജ് പോലീസ് ആസ്ഥാനത്തിന് സമീപം നിയമപാലകർ തടയുന്നു.
7. ബ്രസീലിയൻ ആമസോണിന്റെ ഹൃദയഭാഗത്തുള്ള മനാസിന്റെ പ്രാന്തപ്രദേശത്തുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് തന്നെയും ഭൂസമര പ്രസ്ഥാനത്തിന്റെ മറ്റ് 200 ഓളം അംഗങ്ങളെയും പുറത്താക്കിയ പോലീസുകാരുമായി ഒരു തദ്ദേശീയ സ്ത്രീ വാദിക്കുന്നു.
8. ചിലിയിലെ സാന്റിയാഗോയിൽ നടന്ന ഗവണ്മെന്റിനെതിരെയുള്ള പ്രക്ഷോഭത്തിൽ യുവതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു.
9. ചിലിയിലെ പ്രക്ഷോഭത്തിൽ പൊലീസുകാരോട് കയർക്കുന്ന സ്ത്രീ.
10. ബൊളീവിയയിലെ മുൻ പ്രസിഡന്റിനെ അനുകൂലിക്കുന്ന യുവതി ബൊളീവിയൻ പതാക വീശുന്നു.
11. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ റാമല്ലയ്ക്കടുത്തുള്ള വെസ്റ്റ് ബാങ്ക് ഗ്രാമമായ ബിലിനിൽ നടന്ന പ്രതിഷേധത്തിനിടെ ഒരു പലസ്തീൻ യുവതി ഇസ്രായേൽ സൈനികരുടെ മുന്നിൽ മുദ്രാവാക്യം മുഴക്കുന്നു.
12. പലസ്തീനിൽ പ്രക്ഷോഭകാരികളും പട്ടാളവും സംസാരിക്കുന്നു.
13. കറാച്ചിയിലെ തങ്ങളുടെ പ്രദേശങ്ങളിൽ സുരക്ഷാ ഏജൻസികൾ നയിക്കുന്ന ഓപ്പറേഷനിൽ പ്രതിഷേധിച്ച് നഗരത്തിലെ ദരിദ്ര പ്രദേശമായ ലിയാരിയിൽ നിന്നുള്ള പാകിസ്ഥാൻ പ്രതിഷേധക്കാർ സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നു.
14. മധ്യ ഇസ്താംബൂളിലെ തക്‌സിം സ്‌ക്വയറിൽ ഒരു പാർക്കിൽ മരങ്ങൾ നശിപ്പിക്കുന്നതിനെതിരെ ആളുകൾ പ്രതിഷേധിക്കുന്നതിനിടെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കാൻ ഒരുങ്ങുന്നു.
15. ലിംഗ അസമത്വത്തിനെതിരെ ചിലിയിൽ നടന്ന പ്രക്ഷോഭം.
16. സ്വീഡനിൽ നടന്ന ഒറ്റയാൾ പ്രതിഷേധം
17. ബിർമിങ്ഹാം ലൈബ്രറിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ 20 വയസുള്ള പെൺകുട്ടി പങ്കെടുക്കുന്നു.
18. മാസിഡോണിയായിലെ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ
19. ചിലിയിലെ സാമ്പത്തിക മാറ്റങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തു മാറ്റുന്ന ദൃശ്യങ്ങൾ
20. ചിലിയിലെ സർക്കാർ വിരുദ്ധ സമരങ്ങളിൽ നിന്ന്.
21. ചിലിയിലെ സർക്കാർ വിരുദ്ധ സമരങ്ങളിൽ നിന്ന്.
22. ഖാർത്തൂമിലെ വാസ്തുവിദ്യാ വിദ്യാർത്ഥിയായ 22 കാരിയായ അല സലാ, പ്രസിഡന്റ് ഒമർ അൽ ബഷീറിനെതിരെ ശക്തമായ പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്നു.
23. ഇക്വഡോറിലെ സമരങ്ങൾക്കിടയിൽ മുഖംമൂടിയണിഞ്ഞ യുവതി.
24. ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളെ ആക്രമിക്കുന്ന പോലീസുകാരന് നേരെ കൈ ചൂണ്ടുന്ന വിദ്യാർത്ഥിനി
25. റഷ്യൻ പോലീസ് വളഞ്ഞിട്ടും റഷ്യൻ ഭരണഘടന വായിക്കുന്ന ധീരയായ യുവതി.
26. ചെക്കിൽ നടന്ന നവ നാസി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന യുവതി
27. ജനാധിപത്യത്തിനുവേണ്ടി പോരാടുന്ന കുഞ്ഞിനെയേന്തി ബ്രസീലിയൻ യുവതി
28. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനായി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളെ ആക്രമിക്കുന്ന ഹോണ്ടുറാസ് പോലീസ്.
29. സ്വവർഗാനുരാഗികളുടെ കുട്ടികളെ വളർത്താനുളള ആവശ്യം തള്ളിക്കളായണമെന്നാവശ്യപ്പെട്ടു നടന്ന റാലിക്കിടെ ഉമ്മ വെയ്ക്കുന്ന സ്‌ത്രീകൾ.
30. ന്യൂ ബ്രൂൻസ്വിക്കിലെ പ്രതിഷേധത്തിനിടെ പോലീസിനെ തൂവൽ കൊണ്ട് നേരിടുന്ന യുവതി
31. വിർജീനിയയിലെ ഗവണ്മെന്റിനെതിരെയുള്ള സമരത്തിൽ നിന്നുള്ള ദൃശ്യം
32. ദക്ഷിണ കൊറിയയിൽ സർക്കാർ വിരുദ്ധ സമരത്തിൽ പ്രതിഷേധിക്കുന്ന വൃദ്ധ
33.ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പോലീസുകാരന് റോസാപ്പൂവ് നൽകുന്ന വിദ്യാർത്ഥിനി.
34. മുലയൂട്ടുന്നത് അശ്ലീലമല്ല എന്ന മുദ്രാവാക്യം ഉയർത്തി പോളണ്ടിൽ നടത്തിയ പ്രതിഷേധത്തിൽ നിന്ന്.
35. തുർക്കിയിലെ പ്രതിഷേധത്തിൽ നിന്ന്.
36. ഹോംഗ് കോങ്ങ് പ്രക്ഷോഭത്തിലെ സ്‌ത്രീ സാനിധ്യം.
(വിവരങ്ങൾക്ക് കടപ്പാട്: ഇൻഡ്യ ടൈംസ് – Indiatimes.com)