Wed. Jan 22nd, 2025

പഞ്ചാബ്:

ബോളിവുഡ് നായിക രവീണ ടണ്ഡന്‍, സംവിധായകന്‍ ഫറാ ഖാന്‍, ടെലിവിഷന്‍ അവതാരകയും ഹാസ്യതാരവുമായ ഭാരതി സിംഗ് എന്നിവര്‍ക്കെതിരെ പഞ്ചാബ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെലിവിഷന്‍ ഹാസ്യപരിപാടിയില്‍ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടികാട്ടി സോനു ജാഫര്‍ എന്നയാളാണ് ഇവര്‍ക്കെതിരെ അഞ്ജല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും പരിതിയില്‍ പറയുന്നു.

ക്രിസ്മസ് തലേന്ന് സംപ്രേഷണം ചെയ്ത  ‘ബാക്ക് ബെഞ്ചേഴ്‌സ്’  ഷോയില്‍ ക്രിസ്ത്യന്‍ മതവിശ്വാത്തെ ആക്ഷേപിക്കുന്ന തരത്തില്‍ ഹല്ലേലൂയായെ കളിയാക്കിയെന്ന് സോനു ജാഫര്‍ ആരോപിച്ചു. ഷോയുടെ വീഡിയോ ഉള്‍പ്പെടെയാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.

പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അമൃത്‌സര്‍ റൂറല്‍ എസ് എസ് പി വിക്രം ജീത് ദഗ്ഗല്‍ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam