Sun. Feb 23rd, 2025

ചത്തീസ്ഗഢ്:

ഗോത്രവര്‍ഗ്ഗക്കാര്‍ക്കൊപ്പം പരമ്പരാഗത നൃത്തത്തിന് ചുവടുവെയ്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീ‍ഡിയോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഛത്തീസ്ഗഢിലെ റായ്പൂരില്‍  ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍.

വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം ഗോത്ര വര്‍ഗ്ഗക്കാരുടെ തലപ്പാവണിഞ്ഞ് വാദ്യോപകരണങ്ങള്‍ കൈയ്യിലേന്തിയായിരുന്നു കോണ്‍ഗ്രസ് നേതാവ് നൃത്തം ചെയ്തത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

ഗോത്ര വര്‍ഗങ്ങളുടെ പാരമ്പര്യവും സംസ്കാരവും സംബന്ധിച്ച അവബോധം പൊതുസമൂഹത്തിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫെസ്റ്റ് നടത്തുന്നതെന്ന്  രാഹുല്‍ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam