Sun. Dec 22nd, 2024

 

കൊച്ചി:

 
വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തുരിലെ കാടാങ്കോട്ട്. നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണമാണിത്‌.
രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തിയിരിക്കുന്നത്. സൗദി അറേബ്യ മുതല്‍ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് 26-ലെ ഗ്രഹണം കാണാന്‍ കഴിയുക.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം.

‘വലയ സൂര്യഗ്രഹണം’ ആഘോഷമാക്കാന്‍ ഒരുങ്ങി വയനാട്. രാജ്യാന്തരതലത്തില്‍ ഗ്രഹണം പൂര്‍ണമായി ദൃശ്യമാകുന്നതു കല്‍പ്പറ്റയിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഗ്രഹണം സംസ്ഥാനത്ത് ആദ്യം ദൃശ്യമാവുക കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരിലാണ്. കല്‍പ്പറ്റയിലെത്തുമ്പോള്‍ ഇതു പൂര്‍ണമായി ദൃശ്യമാകും.