Thu. Apr 25th, 2024
കൊച്ചി:

 

സംസ്ഥാനത്ത് ഇന്ധനവിലയില്‍ സാരമായ വര്‍ദ്ധന. ലിറ്ററിന് പതിനൊന്ന് പൈസയാണ് വ്യാഴാഴ്ച വര്‍ദ്ധിച്ചത്. ഒരാഴ്ചയ്ക്കിടെ 1.11 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. പെട്രോളിന് വ്യാഴാഴ്ച ആറു പൈസയും കൂടിയിരുന്നു.

ഒരു ലിറ്റര്‍ ഡീസലിന് 70.67 രൂപയും, പെട്രോളിന് 76.55 രൂപയുമാണ് ഇന്ന് കൊച്ചിയിലെ വില. പവര്‍ പെട്രോളിനും ഡീസലിനും ഇതിനെക്കാള്‍ ആറ് പൈസ കൂടുതലുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ കൊച്ചിയിലേതിനെക്കാള്‍ പത്ത് പൈസയും കൂടുതലാണ് എണ്ണവില.

ബുധനാഴ്ച ഒഴികെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എല്ലാദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. 11, 16, 21 പൈസ എന്നിങ്ങനെയാണ് ഓരോ ദിവസവും വര്‍ദ്ധിച്ചത്.

തണുപ്പുകാലമായതിനാല്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതും ഡീസല്‍ വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. യുഎസ്-ചൈന വ്യാപാരതര്‍ക്കവും പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് കൂട്ടിയതും മറ്റ് കാരണങ്ങളാണ്.