Fri. Nov 22nd, 2024

ന്യൂഡല്‍ഹി:

കണ്ണട വച്ച് കാത്തിരുന്നിട്ടും മോദിക്ക് നിരാശയായിരുന്നു ഫലം.
ലോകം മുഴുവന്‍ ഇന്ന് അത്യപൂര്‍വ്വ നിമിഷത്തിലൂടെയാണ് കടന്ന് പോകുന്നത്. നൂണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ വളരെ ആകാംക്ഷയോടെയാണ് ശാസ്ത്ര ലോകം അടക്കം ഉറ്റുനോക്കിയത്. എന്നാല്‍
ഈ അപൂര്‍വ്വ പ്രതിഭാസം കാണാനാകാത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

അനേകം ഇന്ത്യക്കാരെ പോലെ താനും വലയ സൂര്യഗ്രഹണത്തെ കുറിച്ച് ആവേശഭരിതനായിരുന്നെന്നും ദൗര്‍ഭാഗ്യവശാല്‍, ഡല്‍ഹിയില്‍ ഇന്ന് കനത്ത മൂടല്‍ മഞ്ഞായിരുന്നതിനാലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലും സൂര്യഗ്രഹണം കാണാനായില്ലെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും പ്രധാനമന്ത്രിയ്ക്ക് നിരാശയായിരുന്നു ഫലം. തന്റെ നിരാശ മോദി ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതിനാല്‍ സന്തോഷമുണ്ടെന്നും കൂടാതെ വിദഗ്ധന്മാരുമായുള്ള ആശയവിനിമയത്തിലൂടെ വിഷയത്തെ കുറിച്ചുള്ള എന്റെ അറിവ് വര്‍ധിപ്പിക്കാനുമായിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.