Sun. Dec 22nd, 2024
കൊല്‍ക്കത്ത:

 
ബിജെപി തീ കൊണ്ട് കളിക്കരുതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു മമത ബാനര്‍ജിയുടെ പരാമര്‍ശം. ബിജെപി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് മമത പറഞ്ഞു. കര്‍ണാടകയിലെ ബിജെപി സര്‍ക്കാറിന്റെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം.

മംഗളൂരുവില്‍ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞെങ്കിലും സര്‍ക്കാര്‍ പിന്നീട് അതില്‍ നിന്ന് പിന്മാറിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജാമിഅ മില്ലിയ, ഐഐടി കാണ്‍പൂര്‍ തുടങ്ങി പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്ന എല്ലാ സര്‍വകലാശാലകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും താന്‍ പിന്തുണ നല്‍കുന്നുവെന്നും മമത പറഞ്ഞു.