Mon. Apr 7th, 2025
കൊച്ചി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ പടരുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളും കൂട്ടായ്മകളും ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വരികയാണ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടു ഡിസംബർ 24 നു എറണാകുളം മറൈൻ ഡ്രൈവിൽ ഭിന്നശേഷിക്കാരായ ആളുകളുടെ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. രാവിലെ പത്തുമണിക്കാണ് പ്രതിഷേധ പരിപാടി. കേരളത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഭിന്നശേഷിക്കാർ സമരത്തിൽ അണിചേരും.