Sun. Feb 23rd, 2025
കൊച്ചി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ പ്രതിഷേധ സംഗമം നടത്തുന്നു. ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട് എന്നു പേരിട്ടിരിക്കുന്ന കൂട്ടായ്‌മ ഇന്ന് വൈകീട്ട് മൂന്നുമണിക്ക് എറണാകുളം രാജേന്ദ്ര മൈതാനത്തു നിന്ന് ആരംഭിക്കും. രാത്രിയോടെ റാലി ഫോർട്ട് കൊച്ചിയിൽ അവസാനിക്കും. രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന സംഗമത്തിൽ ഒട്ടനവധി കലാ പരിപാടികൾ ഉണ്ടാവും. മതത്തിന്റെ പേരിൽ വിഭജിക്കുന്ന രാഷ്ട്രീയത്തെ മനുഷ്യസ്നേഹം വെല്ലുവിളിക്കുന്നു എന്നാണ് കൂട്ടായ്മ ഉയർത്തുന്ന ആശയം.