ന്യൂഡൽഹി:
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും,കർണാടകയിലും പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യവേ മാധ്യമപ്രവർത്തകർക്കു നേരെ പോലീസ് നടത്തിയ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു.
പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ചു മാറ്റുന്നതും, ശാരീരികമായി ഉപദ്രവിക്കുന്നതും മാധ്യമസ്വാതന്ത്ര്യത്തിന്റെയും,ജനാധിപത്യത്തിന്റെയും നേരെയുള്ള കടന്നു കയറ്റമാണന്ന് എഡിറ്റേഴ്സ് ഗിൽഡ് ഇറക്കിയ പത്രക്കുറുപ്പിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സമരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ അതാതു സംസ്ഥാനങ്ങളിലെ പോലീസ് ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് എഡിറ്റേഴ്സ് ഗിൽഡ്
അഭ്യർത്ഥിക്കുന്നുവെന്ന് പ്രസ്ഥാവനയിൽ വ്യക്തമാക്കുന്നു. ഒപ്പം മാധ്യമപ്രവർത്തകർക്ക് ഭരണഘടന അനുശാസിക്കുന്ന സുരക്ഷ സർക്കാർ ഉറപ്പു വരുത്തണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.