ലക്നൗ:
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവർക്കു നേരെ ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം പൊളിയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിവയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘര്‍ഷത്തിനിടെ 15 പേരാണ് വെടിയേറ്റ് മരിച്ചത്.
കാണ്‍പുരില്‍ ശനിയാഴ്ച നടന്ന പോലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെച്ചില്ലെന്ന അവകാശവാദമാണ് ഡിജിപി ഒപി സിങ് ഉന്നയിച്ചത്. നാടൻ തോക്കുകളാണ് വെടിയുതിർക്കാൻ ഉപയോഗിച്ചെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. ഈ വാദമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.
ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധകര്‍ പൊലീസ് പോസ്റ്റിന് തീയിട്ടിരുന്നു. സുരക്ഷാ കവചങ്ങള്‍ ധരിച്ച് പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് എത്തിയ പൊലീസ് ഓഫീസര്‍ കയ്യിലുള്ള തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ കാണാം. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരു തവണ പോലും പൊലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് യുപി പൊലീസ് ചീഫ് ഒപി സിംഗ് പറഞ്ഞത്.
എന്നാൽ പൊലീസുമായി ചേർന്നു ആര്‍എസ്എസ് പ്രവര്‍ത്തകരും ബിജെപി എംപിയും അക്രമത്തിനു നേതൃത്വം കൊടുക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞദിവസമുണ്ടായ പൊലീസ് വെടിവെപ്പില്‍ ഇവിടെ കൊല്ലപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളാണ്. ഇവരുടെ തലയ്ക്കു വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. എഴുനൂറിലധിലധികം സമരക്കാരാണ് പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. നൂറിലധികം കേസുകള്ലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.