Sat. Jan 18th, 2025

ന്യൂഡൽഹി:

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരം ആർക്കും പൗരത്വം  നൽകരുതെന്ന ആവശ്യമുന്നയിച്ചല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ ജാമിയ സ‍ര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭ സമരത്തിൽ പങ്കെടുത്തു കൊണ്ട് രാംലീല മൈതാനത്തു  മോദി നടത്തിയ  പ്രസംഗത്തിന്  മറുപടി പറയുകയായിരുന്നു അദ്ദേഹം.

പീഡനം നേരിട്ട് അഭയാർഥികളായി ഇന്ത്യയിലേക്ക് വന്നവർക്ക് പൗരത്വം നൽകിയിട്ടുണ്ട്. അതിൽ ഭേദഗതി വരുത്തേണ്ട യാതൊരു ആവശ്യവുമില്ലന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല നമ്മൾ ആവശ്യപ്പെടുന്നത്. പൗരത്വം കൊടുക്കുന്നതിൽ നിന്നു മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നതിനെയാണ് തങ്ങൾ എതിര്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെ യും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കണമെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.