Fri. Dec 27th, 2024

ചെന്നൈ:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിഎംകെ തിങ്കളാഴ്ച്ച നടത്താനിരുന്ന റാലിക്കെതിരെയുള്ള ഹർജി ചെന്നൈ ഹൈക്കോടതി തള്ളി. റാലി തടയണമെന്ന് ആവശ്യപ്പെട്ട്  ഇന്ത്യന്‍ മക്കള്‍ കക്ഷിയാണ് ഹർജി നല്‍കിയത്.

സമരത്തിൽ അക്രമസംഭവങ്ങൾ ഉണ്ടാകാൻ പാടില്ലന്നും, ജനാധിപത്യ രാജ്യത്തു സമരങ്ങൾ നിഷേധിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. അതേസമയം റാലി മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തണമെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മക്കള്‍ കക്ഷി നല്‍കിയ ഹർജി കോടതി പ്രത്യേക ബെഞ്ച് അടിയന്തരമായി പരിഗണിക്കുകയായിരുന്നു.

നേരത്തെ ദ്രാവിഡ പാര്‍ട്ടികളുമായി യാതൊരു ബന്ധത്തിനുമില്ലെന്ന നിലപാടാണ് കമല്‍ഹാസനും മക്കള്‍ നീതി മയ്യവും നിലപാടെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ യോജിച്ച പ്രക്ഷോഭം പൗരത്വ നിയമത്തിനെതിരെ ഉണ്ടാവണമെന്ന നിലപാടാണ് മക്കള്‍ നീതി മയ്യം സ്വീകരിച്ചിരിക്കുന്നത്.