Fri. Nov 22nd, 2024

ചെന്നൈ:

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോൺഗ്രസും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുപാർട്ടികളും ചേർന്നു 26 നു പ്രതിഷേധ റാലി സംഘടിപ്പിക്കും.

അതേസമയം ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന പ്രതിഷേധ റാലിക്കെതിരെ ഇന്ത്യൻ മക്കൾ കക്ഷി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു.  ജസ്റ്റിസ് വൈദ്യനാഥന്‍, ജസ്റ്റിസ് ആശ എന്നിവരുടെ പ്രത്യേക ബെഞ്ച് ഇന്ന് രാത്രി തന്നെ ഹര്‍ജി പരിഗണിക്കും.

എന്നാൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്താൽ  നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐഐടി വിദ്യാർത്ഥികൾക്ക് ഡീന്‍ താക്കീത് നല്‍കിയിട്ടുണ്ട്. മധുരയിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം പോണ്ടിച്ചേരി സർവകലാശാഴയിൽ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദധാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയിട്ടുണ്ട്.