Wed. Jan 22nd, 2025
ന്യൂഡൽഹി:

എന്തായാലും പ്രതിഷേധത്തിനിറങ്ങി. പക്ഷേ പ്രണയം അങ്ങനെ മറക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് കാമുകിയ്ക്കുള്ള സന്ദേശങ്ങൾ കൂട്ടുകാരെ ഏൽപ്പിച്ചാണ് അങ്കത്തട്ടിലേക്കിറങ്ങുന്നത്. പിന്നെ പറയാൻ പറ്റിയില്ലെങ്കിലോ?

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെങ്ങും പടർന്നുപിടിച്ചപ്പോൾ പ്രതിഷേധക്കളത്തിലേക്ക് ഇറങ്ങിയ, ഡൽഹിയിലെ ഒരാളാണ് തന്റെ കാമുകി മെഹക്കിനുള്ള സന്ദേശങ്ങൾ വാട്സാപ്പ് വഴി സുഹൃത്തിനെ ഏൽപ്പിച്ചത്.

ആ സന്ദേശം ഇങ്ങനെയാണ്:- “ഞാൻ റെഡ് ഫോർട്ടിലെത്തി. അഥവാ മരിച്ചെങ്ങാനും പോയാൽ, എന്റെ പ്രണയം ആത്മാർത്ഥതയുള്ളതായിരുന്നെന്ന് മെഹക്കിനോടു പറയണം. എന്നെ ബ്ലോക്കു ചെയ്തതിന് അവൾക്ക് ഞാൻ മാപ്പുകൊടുത്തിരിക്കുന്നു. പിന്നെ കൌസ്തുഭിനേക്കാളും മികച്ച ആളെ അവൾക്ക് കിട്ടുമെന്നും.”

സന്ദേശം വാട്‌സാപ്പിൽ ഓടി നടക്കുന്നു. ഇനി, തങ്ങളെയൊന്നും കാര്യമാക്കാതെ നടക്കുന്ന കാമുകന്മാർക്കൊക്കെ ഇത് ഒരു താക്കീതായിക്കോട്ടേന്ന് മറ്റു കാമുകിമാർ വിചാരിച്ചാൽ തെറ്റു പറയാൻ പറ്റില്ല.

അല്ലെങ്കിലും പ്രണയത്തിലും യുദ്ധത്തിലും ഒക്കെ ശരിയാണെന്നല്ലേ!