മുംബെെ:
പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് മകള്‍ നടത്തിയ പ്രസ്താവന വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. മകള്‍ വളരെ ചെറുപ്പമാണെന്നും രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം ആയിട്ടില്ലെന്നും സൗരവ് ഗാംഗുലി ട്വിറ്ററിലൂടെ പ്രതികരിച്ചു.
പൗരത്വ ഭേഗദതി നയമത്തിനെതിരെ പ്രതിഷേധിച്ച് നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലിയും പ്രതിഷേധം പ്രകടിപ്പിച്ചത്.
ഫാസിസ്റ്റ് ഭരണകൂടത്തെ പറ്റി പരാമര്‍ശിക്കുന്ന ഖുഷ്വന്ത് സിങ് എഴുതിയ ദി എന്‍ഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തതായിരുന്നു സനയുടെ പ്രതിഷേധം.
സൗരവ് ഗാംഗുലി വിഷയത്തില്‍ മൗനം തുടരവെയായിരുന്നു മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. എന്നാല്‍, പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്. അതേസമയം, ഇത് വലിയ ചര്‍ച്ചയായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.