Mon. Nov 18th, 2024
വാഷിംഗ്ടണ്‍:

 

ലോകത്തെ ശക്തരായ ഭരണാധികാരികളില്‍ പ്രമുഖനായ ട്രംപിനെ അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച് ചെയ്തു.

അധികാര ദുര്‍വിനിയോഗം, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്മെന്റ്.

10 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ പ്രമേയങ്ങള്‍ വോട്ടിനിട്ടു. 435 അംഗ ജനപ്രതിനിധി സഭയിലെ 431 പേര്‍ വോട്ട് രേഖപ്പെടുത്തി. 164 റിപബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 100 അംഗ സെനറ്റ് പ്രമേയം ശരിവെച്ചാല്‍ അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തിനിടെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പ്രസിഡന്റാകും ട്രംപ്. ഇംപീച്ച് നടപടികള്‍ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് ട്രംപ്.

തനിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടി അട്ടിമറിയുടെ ഭാഗമാണെന്ന് ട്രംപ് പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടില്ല. ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടിയാണിതെന്ന് ട്രംപ് വ്യക്തമാക്കി.

ഭരണഘടനയെ സംരക്ഷിക്കുന്ന നടപടിയാണ് ജനപ്രതിനിധി സഭ കൈക്കൊണ്ടതെന്ന് സ്പീക്കര്‍ നാന്‍സി പെലോസി അഭിപ്രായപ്പെട്ടു.