Sun. Jan 19th, 2025

വാഷിംഗ്ടണ്‍:

ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സുരക്ഷസേനയുടെ നടപടിയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇന്ത്യ മാനിക്കണം ഗുട്ടറെസിന്റെ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞു.

നിയമം അടിസ്ഥാനപരമായി വിവേചനപരമാണെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും യുഎന്‍ ഹൈകമ്മീഷണര്‍ മിഷേല്‍ ബാചലെ മുമ്പ് പ്രസ്താവിച്ചിരുന്നു.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യത്തെ ദുര്‍ബലമാക്കുന്നതാണ് പുതിയ ഭേദഗതി നിയമമെന്നും ബാചലെ വ്യക്തമാക്കിയിരുന്നു.