കൊച്ചി:
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ അവര്‍ക്കൊപ്പം കെെകോര്‍ത്ത് സംവിധായകനും , നടനുമായ വിനീത് ശ്രീനിവാസന്‍. ശക്തമായ ഭാഷയിലാണ് വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചിരിക്കുന്നത്. നിങ്ങള്‍ക്കവര്‍ ന്യൂനപക്ഷമായിരിക്കാം, എന്നാല്‍ ഞങ്ങള്‍ക്കവര്‍ സഹോദരങ്ങളാണ് എന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരീ സഹോദരന്മാരാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയുടെ ‘കാബില്‍’ കയറി ഞങ്ങളിൽ നിന്ന് ഏറെ ദൂരെയുള്ള നാട്ടിലേക്ക് പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക…’ എന്ന് വിനീത് ശ്രീനിവാസന്‍ ട്വിറ്ററില്‍ കുറിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് തല്ലിച്ചതച്ച നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഹോളിവുഡില്‍ നിന്ന് പോലും താരങ്ങള്‍ രംഗത്തുവന്നതിരുന്നു.
നേരത്തെ, ഹോളിവുഡ് താരം ജോണ്‍ കുസാക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐകൃദാര്‍ഢ്യവുമായി രംഗത്തുവന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ കാലിഫോര്‍ണിയയില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ വീഡിയോ ഉള്‍പ്പെടെ ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.