Sun. Dec 22nd, 2024

വിശാഖപട്ടണം:

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇന്ത്യ. ഇന്ത്യന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി ഈ മത്സരത്തില്‍ പിറന്നിരിക്കുകായണ്.

രോഹിത്തിന്‍റെ കരിയറിലെ 28-ാം ഏകദിന സെഞ്ചുറിയാണിന്ന് പിറന്നത്. ഈ വര്‍ഷം ഹിറ്റ്മാന്‍ നേടിയ  ഏഴാം ഏകദിന സെഞ്ച്വറിയാണിത്. ഇതോടെ മുന്‍ ഇതിഹാസം സൗരവ് ഗാംഗുലി, ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ നേട്ടത്തിനൊപ്പം എത്താനും രോഹിത് ശര്‍മയ്ക്ക് സാധിച്ചു.

സെഞ്ചുറി നേട്ടത്തിനൊപ്പം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ റണ്‍സെന്ന സ്വന്തം നേട്ടവും രോഹിത് ശര്‍മ മറികടന്നു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1300 റണ്‍സ് അദ്ദേഹം പിന്നിട്ടു കഴിഞ്ഞു. കരിയറില്‍ ആദ്യമായാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഹിറ്റ്മാന്‍ ഇത്രയും റണ്‍സെടുക്കുന്നത്.

അതേസമയം, നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സ് നേടി.

By Binsha Das

Digital Journalist at Woke Malayalam