Fri. Nov 22nd, 2024

ന്യൂഡൽഹി:

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍ആര്‍സിക്കുമെതിരെയും  പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്തു ഭീം ആര്‍മി. ഡിസംബര്‍ 20ന് ഡൽഹി ജന്തര്‍മന്ദിറിലാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.

ദേശീയ പൗരത്വ നിയമം  മുസ്‌ലിംങ്ങള്‍ക്കെതിരായി മാത്രമല്ല അടിച്ചമര്‍ത്തപ്പെട്ട  ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ കൂടിയാണെന്നും ഭീം ആർമി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഈ രണ്ട് നീക്കങ്ങളും മനുസ്മൃതിയെ വീണ്ടും സ്ഥാപിക്കാനുള്ള ശ്രമമാണെന്നും, ദളിത്, ആദിവാസി, ഒബിസി വിഭാഗത്തിനെതിരെയുള്ള വലിയ ഗൂഢാലോചനയാണെന്നും ഭീം ആർമി കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങളുടെ വോട്ടവകാശവും എടുത്ത് കളഞ്ഞ് ഒരു മനുവാദ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമാണെന്നും ഭീം ആര്‍മി ആരോപിക്കുന്നു.

അതേസമയം രാജ്യമെമ്പാടും പൗരത്വ നിയമത്തിനെതിരെ പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്കും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഭീം ആര്‍മി പൂർണ പിന്തുണ പ്രഖ്യാപിച്ചു.