Fri. Dec 27th, 2024
കൊച്ചി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ആരാധകരുടെ പ്രീയപ്പെട്ട താരം അനശ്വര രാജനും രംഗത്ത്. അനശ്വര രാജന്‍ പര്‍ദ്ദയിട്ട്  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെയാണ് അനശ്വര പര്‍ദ്ദയും മഫ്തയും ധരിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വഭേദഗതതി നിയമം പിന്‍വലിക്കുക’ എന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/B6LkwlXp3VV/?utm_source=ig_web_copy_link

നേരത്തെ, മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് മോദി നടത്തിയ പരാമര്‍ശത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും നിരവധി താരങ്ങളാണ് ഇതുവരെ രംഗത്തുവന്നിട്ടുള്ളത്.

By Binsha Das

Digital Journalist at Woke Malayalam