ന്യൂഡൽഹി:
പൗരത്വ ഭേദഗതി നിയമത്തിലും എന്‍ആര്‍സിയിലും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നൊബേല്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയ്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണു കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അരുന്ധതി റോയ് ആരോപിച്ചു. ഔദ്യോഗികമായി അവര്‍ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
“മൂന്നുവര്‍ഷം മുന്‍പ്, നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത നോട്ടുനിരോധനം എന്ന നയം നമുക്കു മേല്‍ ചുമത്തപ്പെട്ടതിന്റെ ഫലമായി നമ്മള്‍ ബാങ്കുകള്‍ക്കു മുന്നിൽ വിനീത വിധേയരായി വരി നിന്നു,”
ഇപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമം നമ്മുടെ ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനും കാല്‍ച്ചുവട്ടിലെ ഭൂമി പിളര്‍ത്താനും തയ്യാറെടുക്കുകയാണ്. 1935-ല്‍ നാസി ഭരണകാലത്തു നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളുടെ ഫലത്തെ ഓര്‍മിപ്പിക്കും വിധം വിനീത വിധേയരായി നമ്മള്‍ ഒരിക്കല്‍ക്കൂടി വരിനില്‍ക്കാന്‍ പോകുകയാണോ ?
അങ്ങനെ നമ്മള്‍ ചെയ്യുകയാണെങ്കില്‍, ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. സ്വാതന്ത്ര്യാനന്തരം നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്,” അവര്‍ പറഞ്ഞു.
ഇതിനകം വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ നിയമത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാർത്ഥികൾ രാഷ്ട്രീയപ്പാര്‍ട്ടികളിലുമുള്ള ആളുകൾ തെരുവില്‍ പ്രതിഷേധിക്കുകയാണ്.
അതിനിടെ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജാമിയ സര്‍വകലാശാലയില്‍ പൊലീസിന്റെ നരനായാട്ടിനെതിരെ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധമാണു ഉയര്‍ന്നത്. ഇതിനെതിരെ വിവിധ സര്‍വകലാശാലകളിലെ വിദ്യാർത്ഥികൾ പ്രതിഷേധം തീര്‍ത്തു കഴിഞ്ഞെന്നും അവരുടെ പത്രക്കുറുപ്പിൽ വ്യക്തമാക്കി