ന്യൂഡല്‍ഹി:
ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍, അവരുടെ സൗകര്യത്തിനനുസരിച്ച് വാട്സ് ആപ്പ് എന്നും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. പുതിയ ഫീച്ചറുകള്‍ പ്ലാറ്റിഫോമിന്‍റെ പരിഷ്കരണത്തിനനുസരിച്ച് മാറ്റുമ്പോള്‍ പഴയ വേര്‍ഷന്‍ നീക്കം ചെയ്യാനും വാട്സ് ആപ്പ് മടി കാണിക്കാറില്ല. ഇപ്പോള്‍ അത് ഒന്നുകൂടി തെളിയിക്കുകയാണ് വാട്സ് ആപ്പിന്‍റെ പുതിയ പ്രഖ്യാപനത്തിലൂടെ.
2019ന്‍റെ അവസാനത്തോടെ ചില ഒഎസ് പതിപ്പുകളുള്ള ഫോണുകളില്‍ നിന്നും വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കും എന്നറിയിച്ചിരിക്കുകയാണ് കമ്പനി.
2020 ജനുവരി ഒന്നുമുതല്‍ ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് ഓഎസുകളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും.
2019 അവസാനിക്കുന്നതോടെ എല്ലാ വിന്‍ഡോസ് ഫോണുകളില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണുകളിലും വാട്‌സാപ്പ് ലഭ്യമാവില്ല. ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലാണ് വാട്‌സാപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആന്‍ഡ്രോയ്ഡ് 2.3.7 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്ട്സ്ആപ്പ് 2020 ഫെബ്രുവരി ഒന്ന്മുതല്‍ ലഭ്യമാകില്ല. ഇതിനുപുറമെ, ആപ്പിള്‍ ഐഫോണ്‍ ഐഒഎസ് 8 പ്രവര്‍ത്തിക്കുന്ന ഫോണുകളിലും വാട്ട്സ്ആപ്പ് ഈ തീയതി മുതല്‍ ലഭിക്കില്ല.
പുതിയ വാട്‌സ് ആപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ലഭ്യമല്ലാത്തതാണ് ആ ഫോണുകളില്‍ വാട്സ് ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണം.