Sat. Jul 27th, 2024
ന്യൂഡൽഹി :

രാജ്യവ്യാപക പ്രതിഷേധം നിലനിൽക്കേ ദേശീയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസ്സാക്കി. 125 പേർ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. എതിർത്ത് വോട്ട് ചെയ്തത് 105 പേരാണ്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് അനീതി നേരിടേണ്ടി വരുമെന്ന് ആശങ്കയുണ്ട്. അത് അടിസ്ഥാന രഹിതമാണെന്ന് അമിത്ഷാ  ലോകസഭയില്‍ പറഞ്ഞു. തുടർന്നാണ് ബിൽ സെല്ക്ടിങ് കമ്മിറ്റിക്ക് വിട്ടത്. എന്നാൽ 124 പേർ സെല്ക്ടിങ് കമ്മിറ്റിക്ക് വിടുന്നതിനെതിരെ വോട്ട് ചെയ്തു. 99 പേർ എതിർത്ത് വോട്ട് ചെയ്തു. കെ കെ രാഗേഷ് എംപിയാണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് വിവിധ ഭേദഗതികൾ രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും എല്ലാം വോട്ടിനിട്ട് തള്ളുകയായിരുന്നു.

ബില്ലിനെക്കുറിച്ച് മുസ്ലീങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന അമിത് ഷായുടെ പരാമര്‍ശ ത്തിനെതിരെ കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്ത് വന്നു. രാജ്യത്തെ ഒരു മുസ്ലിമും നിങ്ങളെ ഭയപ്പെടില്ലെന്നും രാജ്യത്തെ ഭരണഘടനയെ മാത്രമാണ് ഞങ്ങള്‍ ഭയക്കുന്നതെന്നും കപില്‍ സിബല്‍ തുറന്നടിച്ചു.

അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ മേഖലകളിൽ പ്രതിഷേധം അരങ്ങേറുകയാണ്. ഇതിനെ തടയിടാനായി കേന്ദ്രസര്‍ക്കാര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് 5000 അര്‍ധസൈനികരെ അയച്ചിട്ടുണ്ട്. പ്രക്ഷോഭത്തിനിടെ അസമിലെ ഗുവാഹത്തിയിൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സർക്കാർ കർഫ്യു പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകിട്ട്  6:15 ന് ഇവിടെ കർഫ്യു നിലവിൽ വന്നു.