റഷ്യ:
റഷ്യയ്ക്ക് കായികരംഗത്ത് നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി.ഇതോടെ 2020ലെ ടോക്കിയോ ഒളിമ്പിക്സിലും, ഖത്തറില്‍ നടക്കുന്ന 2022ലെ വേള്‍ഡ് കപ്പിലും റഷ്യയ്ക്ക് പങ്കെടുക്കാനാകില്ല. 2022 വിന്‍റര്‍ ഒളിന്പിക്സില്‍ നിന്നും റഷ്യ അകന്നു നില്‍ക്കേണ്ടി വരും.
കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സി റഷ്യയെ വിലക്കിയത്.
സ്വിറ്റ്സർലൻഡിലെ ലോസാനിൽ നടന്ന യോഗത്തിലാണ് വാഡയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി റഷ്യയെ വിലക്കുന്നത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം എടുത്തത്.
അതേസമയം, 21 ദിവസത്തിനകം റഷ്യയ്ക്ക് അപ്പീല്‍ നല്കാമെന്നും വാഡ അറിയിച്ചു.
എന്നാല്‍, സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്‌ബോളില്‍ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല.