Mon. Dec 23rd, 2024

ന്യുഡൽഹി:

ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. റിസാറ്റ്-2 ബിആര്‍1 എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിനൊപ്പം 9 വിദേശ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നുണ്ട്.

സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിൻറെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് റിസാറ്റ് വിക്ഷേപിക്കുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ ഡിസംബര്‍ പതിനൊന്നിന് വൈകുന്നേരം 3.25 നാണ് വിക്ഷേപണം.

പിഎസ്എല്‍വി-സി48 റോക്കറ്റാവും ഇതിനായി ഉപയോഗിക്കുക. ഐഎസ്ആര്‍ഒയുടെ റഡാര്‍ ഇമേജിങ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ഉപഗ്രഹമാണ് റിസാറ്റ്-2 ബിആര്‍1.

അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളും, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളുമാണ് റിസാറ്റിനൊപ്പം വിക്ഷേപിക്കുന്നത്. വിക്ഷേപിച്ച് 21 മിനിറ്റിനുള്ളില്‍ വിക്ഷേപണ ദൗത്യം പൂര്‍ത്തിയാവും.