Fri. Nov 22nd, 2024

ജനീവ:

ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ ഭീഷണി ഉയര്‍ത്തിയില്ലെങ്കില്‍, ഇരുപത് വര്‍ഷമായി തുടരുന്ന ഡിജിറ്റല്‍ വ്യാപാര നിരക്ക് ഏര്‍പ്പെടുത്താതിരിക്കാനുള്ള കാലാവധി അടുത്തയാഴ്ച അവസാനിക്കും.

ഇതോടെ സോഫ്റ്റ് വെയറുകളും സിനിമയും ഡൗണ്‍ലോഡ് ചെയ്യുന്നതിന് പണം നല്‍കേണ്ടി വരും.

1998ലാണ് ഇലക്ട്രോണിക് ട്രാന്‍സിമിഷനുകള്‍ക്ക് നിരക്ക് ചുമത്തേണ്ടതില്ലെന്ന് അന്താരാഷ്ട്ര വ്യാപാര സംഘടന തീരുമാനിച്ചത്. ഇത് ഏകദേശം പ്രതിവര്‍ഷം 22,500 കോടിരൂപ വരെയാണ്.

വികസ്വര രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി ആരംഭിച്ചതെന്നായിരുന്നു തുടക്കകാലങ്ങളില്‍ മിക്കവരും കരുതിയിരുന്നത്. പ്രത്യേകിച്ച് യുഎസില്‍ നിന്ന് പിന്തുണയും ലഭിച്ചിരുന്നു.

പുസ്തകങ്ങളും സിനിമയുമടക്കം ഡിജിറ്റലായ സാഹചര്യത്തില്‍ നികുതിവരുമാനം കുറഞ്ഞുവരുന്നതായി കണ്ടെത്തിയതിനാലാണ് നിയന്ത്രണം എടുത്ത് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഈയാഴ്ച ലോക വ്യാപാര സംഘടനയ്ക്ക് കൈമാറിയ രേഖയില്‍ പറയുന്നത്, സാങ്കേതിക മെച്ചപ്പെട്ടു വരുന്നതോടെ കാലാവധി നീട്ടുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട് എന്നാണ്.

അടുത്തയാഴ്ച കാലാവധി അവസാനിപ്പിക്കുന്നതിലും പുതുക്കുന്നതിനും ഒരു സമവായ ചര്‍ച്ച വേണ്ടിവരും.

ഒരു പ്രധാന തീരുമാനം എടുക്കേണ്ടതിനാല്‍ ഉപദേശം തേടിക്കൊണ്ടിരിക്കയാണെന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രതികരണം. ഇന്ത്യ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.

സമവായ ചര്‍ച്ചയ്ക്ക് താല്പര്യമില്ലാത്ത നിരവധി രാജ്യങ്ങളുണ്ട് എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപാരത്തെ തകര്‍ക്കുന്ന പദ്ധതിയാണിതെന്ന് അന്താരാഷ്ട്ര വാണിജ്യ സഭയുടെ സെക്രട്ടറി ജോണ്‍ ഡെന്‍ടന്‍ അഭിപ്രായപ്പെട്ടു.