Wed. Jan 22nd, 2025

വാഷിങ്ടണ്‍: 

സ്വീഡിഷ് മൊബൈല്‍ സേവനദാതാക്കളായ എറിക്‌സണെതിരെ 100 കോടി രൂപ പിഴ ചുമത്തി യുഎസ് നീതിന്യായ വകുപ്പ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലിയടക്കമുള്ള അഴിമതി വിഷയത്തില്‍ തീര്‍പ്പു കല്പിച്ചുകൊണ്ടാണ് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ചൈന, വിയറ്റ്‌നാം ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വര്‍ഷങ്ങളായി കമ്പനി അഴിമതി നടത്തിവരുന്നതായി അധികൃതര്‍ പറഞ്ഞു.

നിയമലംഘനം നടത്തിയതിന് യുഎസ് നിക്ഷേപവിനിമയ കമ്മീഷന് നല്‍കാനുള്ള പിഴ വേറെയുമുണ്ട്. ക്രിമിനല്‍ശിക്ഷ നടപടികളിലേക്ക് യുഎസ് നിതിന്യായ കോടതി കടക്കാതിരിക്കാന്‍ പിഴതുക അടക്കേണ്ടി വരും.

വിദേശ അഴിമതി നിയമത്തിനെതിരെ പ്രവര്‍ത്തിച്ചതായി അംഗീകരിക്കുന്നുവെന്ന് എറിക്‌സണ്‍ അറിയിച്ചു. 

2000 മുതല്‍ 2016 വരെ കോഴ നല്‍കുന്നത് പുറത്തറിയാതിരിക്കാന്‍ കണക്കിലും രേഖകളിലും തിരിമറി നടത്തിയതായും സാമ്പത്തികകാര്യം നിയന്ത്രിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതായും നീതിന്യായ വകുപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ചില ജീവനക്കാര്‍ വിശ്വാസവഞ്ചന കാണിച്ചെന്നും സാമ്പത്തികകാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വീഴ്ചപറ്റിയെന്നും എറിക്‌സണ്‍ സിഇഒ ബോര്‍ജ് എഖോം ശനിയാ്‌ഴ്ച നടത്തിയ യോഗത്തിനിടെ പറഞ്ഞു.

എറിക്‌സണിന്റെ ചരിത്രത്തിലെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതും അത്യധികം നിരാശ നല്‍കുന്നതുമായ ഒരധ്യായമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയുടെ ഈജിപ്ത് ശാഖ ന്യൂയോര്‍ക്കില്‍ നടന്ന അഴിമതി ലംഘനത്തില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു.

അഴിമതി വിരുദ്ധ നടപടികള്‍ സ്വീകരിച്ചതായും കമ്പനിയുടെ ധാര്‍മികത വീണ്ടെടുക്കുവാനുള്ള കാര്യങ്ങള്‍ ആരംഭിച്ചതായും എറിക്‌സണ്‍ അറിയിച്ചു.