Thu. Dec 19th, 2024
ദുബായ്:

 

യുഎഇയിലെ സ്കൂളുകൾക്ക് ഒരു മാസത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒമ്പതുവരെയാണ് സ്കൂളുകൾക്ക് അവധിയെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതിനാൽ ഡിസംബര്‍ 12 നായിരിക്കും ഈ വര്‍ഷത്തെ അവസാന പ്രവൃത്തി ദിനം.

ജനുവരി 10, 11 തീയതികള്‍ വാരാന്ത്യ അവധിയായതിനാല്‍ 12നാണു സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. അതേസമയം 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു 19 വരെ ക്ലാസുകളുണ്ടെന്നു വിവിധ പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam