Mon. Dec 23rd, 2024
സൗദി:

സൗദി തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് അവസര സമത്വം ഉറപ്പു വരുത്താൻ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി സൗദി തൊഴില്‍ മന്ത്രാലയം .തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് സമത്വം ഉറപ്പു വരുത്താനും .സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കാനും ഏറ്റവും നല്ല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് സൗദി മന്ത്രാലയം അഭിപ്രായ സര്‍വേക്കും രൂപം നല്‍കി. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് രാജ്യത്ത് ഇതിനോടകം നടപ്പിലാക്കിയത്.തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് പദ്ധതികളാവിഷ്‌കരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam