ലണ്ടന്‍:
ബ്രിട്ടനിലെ ബാങ്കുകളുടെയും പേയ്‌മെന്റ് സ്ഥാപനങ്ങളുടെയും കഴിവ് ശക്തിപ്പെടുത്തുന്നതിനും പ്രശ്നങ്ങള്‍ നേരിടാനും സേവന തടസം കുറക്കുന്നതിനും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് റെഗുലേറ്റര്‍മാര്‍.
ബാങ്കുകളിലെ സാങ്കേതിക പരാജയങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഒക്ടോബറില്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി കമ്മിറ്റി മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ടിഎസ്ബി അക്കൗണ്ടുകളില്‍ നിന്ന് പണമടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയാതിരുന്നത് ഇതിന് ഉദാഹരണമാണ്.
ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപ സ്ഥാപനങ്ങള്‍, വിനിമയ ഏജന്‍സികള്‍, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ (എഫ്എംഐ) വിസ പോലുള്ള സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ സാധ്യമാക്കുകയും പ്രധാനപ്പെട്ട സേവനങ്ങള്‍ സജ്ജീകരിക്കുകയും ചെയ്യണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സമയം, ബിസിനസ് അല്ലെങ്കില്‍ ബുദ്ധിമുട്ട് നേരിട്ട ഉപഭോക്താക്കളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് പരമാവധി തകരാറുകള്‍ സ്ഥാപനങ്ങള്‍ തന്നെ കണക്കാക്കും.
സമയത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു കണക്ക് അപര്യാപ്തമായിരിക്കാം എന്നതിനാല്‍ മുമ്പത്തെ ബാങ്ക് വിവരങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ട് വിപുലമായ ഒരു പരിവര്‍ത്തനമാണ് ലക്ഷ്യമിടുന്നതെന്ന് റെഗുലേറ്റര്‍മാര്‍ പറഞ്ഞു.
സേവനങ്ങള്‍ക്ക് വലിയ തടസ്സമുണ്ടാകാതിരിക്കാന്‍ മാറ്റങ്ങള്‍ കൈക്കൊള്ളും വരെ സ്വീകരിക്കേണ്ട പദ്ധതികള്‍ എന്തൊക്കെയാണെന്ന് സ്ഥാപനങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്.
‘ബാങ്കിംഗ് മേഖലയെ കാര്യമായി ബാധിക്കുന്ന ഒരു വലിയ സംഭവമുണ്ടായാല്‍ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പ്രധാനപ്പെട്ട ബിസിനസ്സ് സേവനങ്ങളുടെ വിതരണം നിലനിര്‍ത്തുന്നതിനും അവര്‍ എന്ത് തന്ത്രപരമായ തീരുമാനങ്ങളും നിക്ഷേപ പദ്ധതികളും കൊണ്ടുവരുമെന്ന് ഞാന്‍ നിങ്ങളുടെ ചെയര്‍മാരോടും സിഇഒമാരോടും ചോദിക്കും.’ എഫ്‌സിഎയിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മേഗന്‍ ബട്‌ലര്‍ , സാമ്പത്തിക മേഖലയോട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
‘പണം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ സഹിഷ്ണുതയില്ലതെ എടുത്തുചാടി സ്ഥാപിത ചട്ടങ്ങള്‍ കൊണ്ടുവരരുത്.’ എന്ന് അവര്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.