Sun. Dec 22nd, 2024
കൊച്ചി ബ്യൂറോ:

 
നാളെ തുടങ്ങുന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ വിളിക്കുക തേര്‍ഡ് അമ്പയര്‍.

ഗ്രൗണ്ടിലുള്ള അമ്പയര്‍ ഇനിമുതൽ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ വിളിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി. മത്സരത്തില്‍ മുഴുവന്‍ പന്തുകളും തേര്‍ഡ് അമ്പയര്‍ പരിശോധിക്കുകയും നോ ബോള്‍ ആണെങ്കില്‍ ഗ്രൗണ്ടിലുള്ള അമ്പയറെ അറിയിക്കുകയും ചെയ്യും.

ഇത്തരം സാഹചര്യങ്ങളില്‍ നോ ബോളില്‍ ബാറ്റ്സ്മാന്‍ ഔട്ട് ആവുകയും തേര്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിക്കാന്‍ നേരം വൈകുകയും ചെയ്താല്‍ നോ ബോള്‍ ആണെന്ന് അറിയുന്ന പക്ഷം ബാറ്റ്സ്മാനെ തിരിച്ചുവിളിക്കാന്‍ ഗ്രൗണ്ടിലെ അമ്പയര്‍ക്ക് അധികാരം ഐസിസി നല്‍കുന്നുണ്ട്.