Fri. Nov 22nd, 2024

മുംബൈ:

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വായ്പാനയം വ്യക്തമാക്കി റിസര്‍വ് ബാങ്ക്. റിവേഴ്‌സ്, റിപ്പോ നിരക്കുകളില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ വായ്പാനയ അവലോകന സമിതി അറിയിച്ചു.

നിലവില്‍ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകള്‍ക്ക് ആര്‍ബിഐ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 5.15 ശതമാനമാണ്. ഈ നിരക്കി തന്നെ തുടരാനാണ് തീരുമാനം.

ഈ വര്‍ഷം അഞ്ച് തവണയാണ് റിപ്പോ നിരക്കില്‍ സമിതി മാറ്റം വരുത്തിയത്.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തി നില്‍ക്കുമ്പോള്‍ റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച അനുമാനം 6.1 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്. പണപ്പെരുപ്പം 4 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ന്നു. വരും മാസങ്ങളിലും പണപ്പെരുപ്പം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.